പുനലൂർ: കക്കൂസ് കുഴിയിൽ വീണ പശുവിനെ പുനലൂർ ഫയഫോഴ്സ് രക്ഷപ്പെടുത്തി.വെഞ്ചേമ്പ് തോവിയോട് അശ്വതി ഭവനിൽ രാജൻ ഉണ്ണിത്താന്റെ പശുവാണ് കക്കൂസിന് വേണ്ടി എടുത്തിട്ടിരുന്ന 20 അടി താഴ്ചയുളള കുഴിയിൽ വീണത്. ഇന്നലെ രാവിലെ 11നായിരുന്നു സംഭവം. മൂന്ന് അടി വ്യാസമുണ്ടായിരുന്ന കുഴിയിൽ പലക കക്ഷണം കൊണ്ട് മൂടിയിട്ടിരുന്നു. ഇടുങ്ങിയ കുഴിയിൽ അബദ്ധത്തിൽ വീണ പശുവിനെ ജെ.സി.ബിയുടെ സഹായത്തോടെ ഫയർഫോഴ്സ് രക്ഷപ്പെടുത്തുകയായിരുന്നു. ഗ്രേഡ് അസി.സ്റ്റേഷൻ ഓഫീസർ എ.സാബുവിന്റെ നേതൃത്വത്തിൽ ജീവനക്കാരായ എം.മനു, എ.ഉവൈസ്,കെ.ബിനു,വൈ.ജയപ്രകാശ്,സോബേഴ്സ്,ഷൈൻ ബേബി,പി.സുജേഷ്,ഷമീർ, കണ്ണൻ ലാൽ,ജയന്തി തുടങ്ങിയവർ ചേർന്നാണ് രക്ഷാ പ്രവർത്തനങ്ങൾ നടത്തിയത്.