മയ്യനാട്: ആലയ്ക്കൽ മുഹുർത്തി ക്ഷേത്രത്തിൽ വർക്കല സനൽ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ 11ന് പ്രതിഷ്ഠാവാർഷിക പൂജ നടക്കും. രാവിലെ ഗണപതിഹോമം, ഉഷഃപൂജ, കലശപൂജ, ഉച്ചപൂജ, തുടർന്ന് കുടുംബാംഗവും വെള്ളായണി കാർഷിക കോളേജിലെ റിട്ട. പ്രൊഫസറും 100 പുസ്തകങ്ങളുടെ രചയിതാവുമായ ഡോ. ആർ. ഗോപിമണിയെ പൊന്നാട അണിയിച്ച് ആദരിക്കും. വൈകിട്ട് ദീപാരാധനയും അത്തോഴപൂജയും. ആയില്യം ദിവസം പതിവുപൂജകൾക്കുശേഷം രാത്രി 8 മുതൽ സർപ്പബലി.