കൊല്ലം: ആരോഗ്യവകുപ്പ് ഡയറക്ടർ ഉൾപ്പെടെ തസ്തികകളിൽ നിയമനം നടത്താത്തതിലും ഡോക്ടർമാരുടെ സർവീസ് കാര്യങ്ങളിൽ കാലതാമസം വരുത്തുന്നതിലും കെ.ജി.എം.ഒ.എ പ്രതിഷേധിച്ചു. സർക്കാർ ജീവനക്കാരിൽ സമയബന്ധിത പ്രൊമോഷൻ നടക്കാത്ത ഒരേ ഒരു വിഭാഗം ആരോഗ്യവകുപ്പ് ഡോക്ടർമാരാണ്. ആരോഗ്യവകുപ്പ് ഡയറക്ടർ, ചീഫ് കൺസൾട്ടന്റ് മുതൽ അസിസ്റ്റന്റ് സർജൻ വരെയുള്ള ഡോക്ടർമാരുടെ 170 ഓളം തസ്തികകൾ ഒരു വർഷത്തിലധികമായി ഒഴിഞ്ഞുകിടക്കുന്നതായി സംഘടനാ നേതാക്കളായ ഡേ. ജി. എസ്. വിജയക്യഷ്ണൻ, ഡോ. ടി.എൻ. സുരേഷ് എനിനവർ പത്രസമ്മേളനത്തിൽ ആരോപിച്ചു. .