photo
കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ചരിത്രം; സത്യവും മിഥ്യയും എന്ന വിഷയത്തിൽ നടന്ന സെമിനാർ ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ മേധാവി പ്രൊഫ. വി.കാർത്തികേയൻ നായർ ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട : കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ചരിത്രം; സത്യവും മിഥ്യയും എന്ന വിഷയത്തിൽ സെമിനാർ നടന്നു. ഭരണിക്കാവ് പി. കൃഷ്ണപിള്ള ലൈബ്രറി ഹാളിൽ നടന്ന സമ്മേളനം ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ മേധാവി പ്രൊഫ.വി.കാർത്തികേയൻ നായർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ആർ. അജയകുമാർ അദ്ധ്യക്ഷനായി. താലൂക്ക് സെക്രട്ടറി എസ്.ശശികുമാർ സ്വാഗതം പറഞ്ഞു. ബി.ബിനീഷ്, സി.മോഹനൻ, ആർ.സുജാകുമാരി, മനു വി. കുറുപ്പ്, ഗിരിജ, സാബു എന്നിവർ സംസാരിച്ചു.