photo

പോരുവഴി: ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് വളപ്പിൽ ഗാന്ധി പ്രതിമ സ്ഥാപിച്ചു.

ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.വിജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാർ പ്രതിമ അനാവരണം ചെയ്തു. പഞ്ചായത്തംഗങ്ങളായ സുനിത ലത്തീഫ്, ഗംഗാദേവി, മിനി സുദർശൻ, ദിലീപ്, അഞ്ജലി നാഥ്, ശ്രീലക്ഷ്മി, സൗമ്യ, ജെറീന മൻസൂർ, സമദ്, പഞ്ചായത്ത് സെക്രട്ടറി സി.ആർ. സംഗീത എന്നിവർ പങ്കെടുത്തു.