siju-

കൊല്ലം: സ്കൂളിൽ നിന്ന് മടങ്ങിയ പതിന്നാലുകാരിയെ പിന്തുടർന്ന് അപമാനിക്കാൻ ശ്രമിച്ച യുവാവ് പൊലീസ് പിടിയിലായി. തൃക്കടവൂർ കുരീപ്പുഴ ഉപ്പേരി കോളനിയിൽ വിളയിൽ കിഴക്കതിൽ വീട്ടിൽ സിജുവാണ് (ജിത്തു,19) പിടിയിലായത്.

പെൺകുട്ടിയെ സിജുവും സുഹൃത്തും ചേർന്ന് നിരന്തരം ശല്യം ചെയ്തിരുന്നു. ഒരു ദിവസം ബൈക്ക് കുറുകേ നിറുത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. വിവരം പെൺകുട്ടി മാതാപിതാക്കളെ അറിയിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. സിജുവിനൊപ്പമുണ്ടായിരുന്ന ആദർശിനെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. അഞ്ചാലുംമൂട് ഇൻസ്‌പെക്ടർ സി. ദേവരാജന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ അനീഷ്, ഷബ്‌നാ.എം, ലഗേഷ്‌കുമാർ, എ.എസ്.ഐ ഓമനക്കുട്ടൻ, സി.പി.ഒ രാജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.