
ചാത്തന്നൂർ: കല്ലുവാതുക്കൽ വിലവൂർക്കോണം മണ്ണയം നൗഷാദ് (64, റിട്ട. അദ്ധ്യാപകൻ, ബി.പി.എം മോഡൽ സ്കൂൾ,വർക്കല) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 7ന് നടയ്ക്കൽ മുസ്ലീം ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: എസ്. സുനീത. മക്കൾ: നീനു, റീനു. മരുമക്കൾ: അൽ അമീൻ, ആഷിഖ്.
ചാത്തന്നൂരിലെ ആദ്യകാല ജനതാദൾ പ്രവർത്തകനും നിയോജക മണ്ഡലം പ്രസിഡന്റും ആയിരുന്നു. എൽ.ജെ.ഡി ചാത്തന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ്, ഡോ. എ.പി.ജെ. അബ്ദുൽ കലാം എഡ്യുക്കേഷണൽ ട്രസ്റ്റ് വൈസ് പ്രസിഡന്റ്, നേച്ചർ പ്രൊട്ടക്ഷൻ കൗൺസിൽ ഒഫ് കേരള കല്ലുവാതുക്കൽ മേഖലാ കൺവീനർ, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.