march

കൊല്ലം: ചെങ്ങറയിലും അരിപ്പയിലും നടന്നുവരുന്ന ഭൂ സമരങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഭൂസമര സമിതിയുടെ നേതൃത്വത്തിൽ നാളെ കൊല്ലം, പത്തനംതിട്ട കളക്ടറേറ്റുകളിലേക്ക് മാർച്ച് നടത്തും. സമരം പരിഹരിക്കുന്നതിന് റവന്യൂ - വനം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ സമരസമിതി നേതാക്കളുമായി നടത്തിയ ചർച്ചയിൽ മൂന്നുമാസത്തിനകം പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും മൂന്നര വർഷം കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്ന് നേതാക്കൾ പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി. രാവിലെ 10ന് കൊല്ലം കളക്ടറേറ്റ് പടിക്കൽ നടത്തുന്ന ധർണ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. കെ. അംബുജാക്ഷൻ അദ്ധ്യക്ഷനാകും. ആദിവാസി ദളിത് മുന്നേറ്റ സമിതി പ്രസിഡന്റ് ശ്രീരാമൻ കൊയ്യോൺ, മറ്റ് നേതാക്കളായ വി. രമേശൻ, രാജേന്ദ്രൻ ചെങ്ങറ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.