1-
കേരള അഡ്വക്കേ​റ്റ്‌ ക്ലാർക്ക്‌സ് അസോസിയേഷൻ ജില്ലാ കോടതിക്ക് സമീപം നടത്തിയ ധർണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

കൊല്ലം: അഡ്വക്കേ​റ്റ് ക്ലാർക്കുമാർക്ക് പങ്കാളിത്തമില്ലാത്ത ഇ ഫയലിംഗ് സംവിധാനം പുന:പരിശോധിക്കുക, ഇ ഫയലിംഗ് നടപ്പാക്കുന്നതിൽ അഡ്വക്കേ​റ്റ് ക്ലാർക്കുമാർക്കുള്ള ആശങ്ക പരിഹരിക്കുക, തൊഴിൽ സുരക്ഷയ്ക്ക് നിയമനിർമ്മാണം നടത്തുക, മെഡിക്ലെയിം തുക വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള അഡ്വക്കേ​റ്റ് ക്ലാർക്ക് അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ പണിമുടക്കിന്റെ ഭാഗമായി ജില്ലാ കോടതിക്ക് സമീപം നടത്തിയ ധർണ്ണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയേൽ ഉദ്ഘാടനം ചെയ്തു. കെ.എ.സി.എ ജില്ലാ പ്രസിഡന്റ് ആർ. ശശിധരൻ പിള്ള അദ്ധ്യക്ഷനായി. അഡ്വ. ഇ. ഷാനവാസ് ഖാൻ, അഡ്വ. പി. സജീവ് ബാബു, അഡ്വ. വിളയിൽ എ. രാജീവ് , പി.വി. ശിവൻ, അഡ്വ. കെ.പി. സജിനാഥ് എന്നിവർ സംസാരിച്ചു.