exam

കൊല്ലം: വിദ്യാർത്ഥികളിലെ പരീക്ഷാഭയം മാറ്റാൻ പ്രധാനമന്ത്രി നടത്തുന്ന പരീക്ഷാ പേ ചർച്ചയ്ക്ക് ജില്ലയിൽ ഒരുക്കങ്ങളായി. ഡൽഹിയിലെ താൽകാത്തൊരാ സ്റ്റേഡിയത്തിൽ നിന്നുള്ള ചർച്ച രാവിലെ 11 മുതൽ കൊല്ലം ടൗൺ ഹാളിൽ തത്സമയം പ്രദർശിപ്പിക്കും. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പുറമേ രക്ഷിതാക്കൾക്കും പങ്കെടുക്കാം. പങ്കെടുക്കുന്ന എല്ലാവർക്കും പ്രധാനമന്ത്രി രചിച്ച 'എക്‌സാം വാരിയേഴ്‌സ് എന്ന പുസ്തകം അടങ്ങുന്ന കിറ്റും അനുമോദന പത്രവും ലഭിക്കും. ചർച്ച കാണാൻ കൊല്ലത്തെ കേന്ദ്രീയ വിദ്യാലയത്തിലും സൗകര്യം ഒരുക്കിയിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ കൊല്ലം കേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പൽ ജി. ശശികുമാർ, അദ്ധ്യാപകരായ എൻ. നാഗരാജൻ, ജി. അജിത്ത്കുമാർ എന്നിവർ പങ്കെടുത്തു.