കൊല്ലം: വടക്കേവിള കുളങ്ങര പാണ്ഡ്യാംമൂട് ശ്രീ ദുർഗാദേവീ ക്ഷേത്രത്തിലെ രോഹിണി മഹോത്സവത്തിന് ഇന്നലെ തുടക്കമായി. ആറിന് ആറാട്ടോടെ സമാപിക്കും. ഇന്ന് പതിവു ചടങ്ങുകൾക്കു പുറമേ രാത്രി 8.30 മുതൽ കളമെഴുത്തും പാട്ടും. 2ന് രാത്രി 8.45ന് പേയ്ക്ക് ഊട്ട്. 3ന് രാവിലെ ആറിന് കുളങ്ങര പൊങ്കൽ. 7ന് അഖണ്ഡനാമം, വൈകിട്ട് ആറിന് സോപാന സംഗീതം, ഏഴിന് പുഷ്പാഭിഷേകം. നാലിന് രാത്രി ഏഴിന് പുഷ്പാഭിഷേകം. ഏപ്രിൽ അഞ്ചിന് വൈകിട്ട് ആറിനു സോപാന സംഗീതം, 7.30നു ഭക്ഷണ വിതരണം.

ആറിന് രാവിലെ ഒൻപതിന് ശീവേലി എഴുന്നള്ളത്ത്. പത്തിന് നവകുംഭകലശം, 10.45ന് അഭിഷേകം, ആറിന് വൈകിട്ട് അഞ്ചിനു കെട്ടുകാഴ്ചയും വിളക്കെടുപ്പും, 6.30നു നാഗസ്വരകച്ചേരി, രാത്രി പത്തിന് ആറാട്ട്.