krail

കൊല്ലം: സിൽവർലൈൻ പദ്ധതിക്കായി ഏറ്റെടുക്കുന്ന സ്ഥലങ്ങളിലെ കല്ലിടീൽ ഭൂമി നഷ്ടമാകുന്നവരുമായി ചർച്ച നടത്തിയ ശേഷമേ ഉണ്ടാകൂ. അതിനാൽ വരുന്ന ഒന്നരയാഴ്ച ജില്ലയിൽ കല്ലിടീൽ ഉണ്ടാകാൻ സാദ്ധ്യതയില്ല.

19 പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന 14 വില്ലേജുകളിൽ നിന്നാണ് സിൽവർലൈൻ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നത്. ഈ പ്രദേശങ്ങളിലെ തദ്ദേശസ്ഥാപന ജനപ്രതിനിധികളെയും ഭൂമി നഷ്ടപ്പെടുന്നവരെയും ഉൾപ്പെടുത്തി വലിയ യോഗമായിട്ടാകും ചർച്ച. പഞ്ചായത്ത് അടിസ്ഥാനത്തിലാണോ, വില്ലേജ് തലത്തിലാണോ യോഗമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. യോഗസ്ഥലങ്ങളിലും പ്രതിഷേധം ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തും. പൊലീസുമായി ആലോചിച്ചാകും സ്ഥലം നിശ്ചയിക്കുക.

ജില്ലാതലത്തിൽ നേരത്തെ കെ - റെയിൽ സംഘടിപ്പിച്ചത് പോലെ പദ്ധതിയുടെ വിശദാംശങ്ങൾക്കൊപ്പം നഷ്ടപരിഹാരത്തെക്കുറിച്ചും ബോധവത്കരണം നടത്തും.