photo
സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും അവളിടം യുവതി ക്ലബ്ബ് പോരുവഴിയുടെയും നേതൃത്വത്തിൽ മയക്കുമരുന്നിനെതിരെ സംഘടിപ്പിച്ച ജനകീയ സഭ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസാർ ഷാഫി ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി : സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും അവളിടം യുവതി ക്ലബ്‌ പോരുവഴിയുടേയും നേതൃത്വത്തിൽ മയക്കുമരുന്നിനെതിരെ സംഘടിപ്പിച്ച ജനകീയ സഭ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസാർ ഷാഫി ഉദ്ഘാടനം ചെയ്തു. പോരുവഴി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിനു മംഗലത്ത് അദ്ധ്യക്ഷനായി. സംസ്ഥാന യുവജനക്ഷേമ ബോർഡ് പോരുവഴി പഞ്ചായത്ത് കോ- ഒാർഡിനേറ്റർ എസ്.സനിൽ ദേവ് സ്വാഗതം പറഞ്ഞു. ശാസ്താംകോട്ട സിവിൽ എക്സൈസ് ഓഫീസർ അഖിൽ ക്ലാസ് നയിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ജി. മോഹനൻ പിള്ള, സി.ഡി.എസ് ചെയർ പേഴ്സൺ പുഷ്പലത, വാർഡ് എ.ഡി.എസ് സെക്രട്ടറി ആർ.സുജ, പി.കെ.ലിനു, എന്നിവർ സംസാരിച്ചു. എം.ഹരികൃഷ്ണൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. അവളിടം യുവതി ക്ലബ്‌ അംഗം ആഷിത നന്ദി പറഞ്ഞു.