 
ശാസ്താംകോട്ട : അൻവാർശ്ശേരിയിൽ മസ്ജിദ് ഉദ്ഘാടനവും ദുആ സദസും ഇന്ന് നടക്കും. അൻവാർശ്ശേരി സ്ഥാപനങ്ങൾക്ക് ആരംഭം കുറിച്ചുകൊണ്ട് മൂന്നര പതിറ്റാണ്ട് മുമ്പ് അൻവാർശ്ശേരി കേന്ദ്രമായി ആരംഭിച്ച നമസ്കാര പള്ളി കൂടുതൽ സൗകര്യങ്ങളോടെ പുനർനിർമ്മിച്ചതിന്റെ ഉദ്ഘാടനമാണ് നടക്കുന്നത്. വൈകിട്ട് 4ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ അദ്ധ്യക്ഷൻ ജനാബ് കെ.പി. അബൂബക്കർ ഹസ്റത്ത് അസർ നമസ്കാരത്തിന് നേതൃത്വം നൽകി ഉദ്ഘാടനം നിർവഹിക്കും. അബ്ദുനാസർ മഅദനി റമദാൻ സന്ദേശം നൽകും. തടിക്കാട് സഈദ് ഫൈസി സംസാരിക്കും. ചേലക്കുളം അബ്ദുൽ ഹമീദ് ബാഖവി പങ്കെടുക്കും.