priyadarsini
ക്ലാപ്പന പ്രിയദർശിനി കലാ, സാംസ്കാരിക, ഗ്രന്ഥശാലയുടെ വാർഷികാഘോഷ സമാപന സമ്മേളനം സി.ആർ.മഹേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: ഗ്രന്ഥശാലകൾ നാടിന്റെ പച്ചത്തുരുത്തുകളാണെന്നും വരണ്ടു തുടങ്ങുന്ന നാടിന്റെ സാംസ്കാരിക പൈതൃകം വീണ്ടെടുക്കാൻ വായനയ്ക്കും ഗ്രന്ഥശാലകൾക്കും മാത്രമേ കഴിയൂവെന്നും സി.ആർ. മഹേഷ് എം.എൽ.എ പറഞ്ഞു.
ക്ലാപ്പന പ്രിയദർശിനി കലാ, സാംസ്കാരിക, ഗ്രന്ഥശാലയുടെ വാർഷികാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രന്ഥശാല പ്രസിഡന്റ് എസ്.എം.ഇഖ്ബാൽ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ മുഖ്യാതിഥിയായിരുന്നു. മികച്ച ലൈബ്രേറിയന്മാരെ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ ആദരിച്ചു. ഡോ. കെ.എം.അനിൽ മുഹമ്മദ്, പ്രൊഫ. പി. രാധാകൃഷ്ണക്കുറുപ്പ്, വരവിള ശ്രീനി, ആദിനാട് ശശി, വരവിള ഹുസൈൻ, ആർ.കെ.അഭിലാഷ്, ഗ്രന്ഥശാല സെക്രട്ടറി കെ.ആർ.വത്സൻ തുടങ്ങിയവർ സംസാരിച്ചു. പ്രതിഭകളെ എം.എൽ.എ. ആദരിച്ചു.