 
ഓച്ചിറ: നവോത്ഥാന നായകൻ പണ്ഡിറ്റ് കറുപ്പന്റെ സ്‌മരണാത്ഥം കോഴിക്കോട് സദ്ഭാവന ബുക്സ് ഏർപ്പെടുത്തിയ കവിതാ പുരസ്കാരം കെ.പി.സി.സി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സീതാലക്ഷ്മിക്ക് സമ്മാനിച്ചു. 15000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം സീതാലക്ഷ്മിയുടെ 'നീലക്കുറിഞ്ഞികൾ പൂക്കുമ്പോൾ' എന്ന കവിതാസമാഹാരത്തിനാണ് ലഭിച്ചത്. മലപ്പുറം പാണ്ടിക്കാട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപികയായ സീതാലക്ഷ്മി കരുനാഗപ്പള്ളി അഴീക്കൽ സ്വദേശിയാണ്.