phot
ഐക്കരക്കോണം പൂങ്ങോട് ശിവ ക്ഷേത്രത്തിലെ ഭാരവാഹികൾ വാർത്ത സമ്മേളനം നടത്തുന്നു

പുനലൂർ: ഐക്കരക്കോണം പൂങ്ങോട് ശിവ ക്ഷേത്രത്തിലെ മീനത്തിരുവാതിര മഹോത്സവം 8മുതൽ 14വരെ നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എല്ലാ ദിവസവും രാവിലെ പള്ളി ഉണർത്തൽ, 5.30ന് നിർമ്മാല്യദർശനം, 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 8ന് ഭഗവതപാരായണം, ഉച്ചക്ക് 12ന് അന്നദാനം, വൈകിട്ട് 6.30ന് ദീപാരാധന, ദീപക്കാഴ്ച, രാത്രി 7.30ന് അത്താഴ പൂജയും നടക്കും .8ന് രാവിലെ 8.35നും, 9നും മദ്ധ്യേ തൃക്കോടിയേറ്റ്, രാത്രി 8ന് കൊല്ലം നാട്ടുമൊഴിയുടെ നാടൻ പാട്ടും കളിയരങ്ങും തിരുമുടിയാട്ടവും. 9ന് രാവിലെ 8ന് ഭാഗവത ഗീതാജ്ഞലി, 9ന് കലശപൂജ, രാത്രി 8ന് കെ.പി.എസ്.ഇ അവതരിപ്പിക്കുന്ന മരത്താൻ1892 എന്ന നാടകവും . 10ന് രാവിലെ 7ന് ഉഷ പൂജ, ശ്രീഭൂതബലി, 9ന് കലശപൂജ, രാത്രി 8ന് പാഷാണം ഷാജിയുടെ മെഗാഷോ, 11ന് രാവിലെ 10ന് ആയില്യപൂജ, രാത്രി 8ന് ഗായകൻ മത്തായി സുനിൽ നയിക്കുന്ന നാടൻ പാട്ടും ദൃാശ്യാവിഷ്ക്കാരവും. 12ന് രാവിലെ 9ന് കലശപൂജ, രാത്രി 8ന് കൊച്ചിൻ താരംഗിന്റെ സൂപ്പർഹിറ്റ് ഗാനമേളയും മെഗാഷോയും. 13ന് രാവിലെ 7.30ന് കൊടിമരച്ചുവട്ടിൽ പറയിടീൽ, പറക്കെഴുന്നെള്ളിപ്പ് ,രാത്രി 9ന് സിദ്ധാർത്ഥ് മേനോൻ നയിക്കുന്ന ബാൻഡ് ലൈവ്. 14ന് രാവിലെ 9ന് കലശപൂജ, 9.30ന് ഉച്ച പൂജ,11ന് സമൂഹ സദ്യ, വൈകിട്ട് 3ന് തിരുഎഴുന്നെള്ളത്ത് ഘോഷയാത്ര, പൂങ്ങോട് ശിവ ക്ഷേത്ര സന്നിധിയിൽ നിന്ന് പുറപ്പെടുന്ന ഘോഷയാത്ര ഇഞ്ചക്കാട് ജംഗ്ഷനിലെത്തി തിരികെ വാഴമൺ മഹാദേവക്ഷേത്രത്തിലെത്തി ദർശനം നടത്തിയ ശേഷം പുനലൂർ ടി.ബി.ജംഗ്ഷൻ വഴി പൂങ്ങോട് ക്ഷേത്രത്തിൽ സമാപിക്കും. തുടർന്ന് ആകാശ ദീപക്കാഴ്ചയും, രാത്രി 8.30ന് വാദ്യവിസ്മയങ്ങൾ, രാത്രി 10ന് പാല കമ്മ്യൂണിക്കേഷന്റെ ഗാനമേള, 1ന് തിരുവനന്തപുരം ഭരതക്ഷേത്ര അവതരിപ്പിക്കുന്ന നൃത്ത നാടകവും നടക്കുമെന്ന് രക്ഷാധികാരികളായ എസ്.സുബിരാജ്, എൻ.പ്രഭിരാജ്,പ്രസിഡന്റ് കെ.അജയകുമാർ, വൈസ് പ്രസിഡന്റ് എസ്.വി.ദീപ് കുമാർ,സെക്രട്ടറി എസ്.എസ്. സാബു, ജോയിന്റ് സെക്രട്ടറി എസ്.സന്ദീപ്, ട്രഷറർ എസ്.സജീവ്,പി.ആർ.ഒ.പി.ബിജു തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. തുടർന്ന്ക്ഷേത്രത്തിന്റെ ഫേസ്ബുക്ക് പേജിന്റെയും വെബ്സൈറ്റുകളുടെയും ലോഗോ പ്രകാശനം നടത്തി.