bjp

കൊല്ലം: സിൽവർ ലൈൻ നാടിനാപത്ത് എന്ന മുദ്രാവാക്യമുയർത്തി ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ നയിക്കുന്ന പദയാത്ര ഇന്ന് നടക്കും. വൈകിട്ട് 3ന് ചാത്തന്നൂരിൽ സംസ്ഥാന വൈസ് പ്രസിഡന്റ് സി. ശിവൻകുട്ടി യാത്രാ നായകന് പതാക കൈമാറും. തുടർന്ന് തിരുമുക്ക്, മൈലക്കാട്, സിത്താര ജംഗ്ഷൻ എന്നിവിടങ്ങളിൽ സിൽവർലൈൻ പദ്ധതിയിൽ ഭൂമി നഷ്ടപ്പെടുന്നവർ ചേർന്ന് സ്വീകരിക്കും. സമാപന സമ്മേളനം കൊട്ടിയം ജംഗ്ഷനിൽ വൈകിട്ട് 5ന് ബി.ജെ.പി ദേശീയ നിർവാഹ സമിതി അംഗം കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി. രമ, സി.ശിവൻകുട്ടി എന്നിവർ സംസാരിക്കും.