 
അഞ്ചൽ: അഞ്ചൽ ശബരിഗിരി ഇംഗ്ലീഷ് സ്കൂളിന്റെ വാർഷികാഘോഷങ്ങൾ ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ.വി.കെ. ജയകുമാർ ഉദ്ഘാടനം ചെയ്തു. ക്രൈം ബ്രാഞ്ച് എസ്.പി എ.ആർ. പ്രേംകുമാർ മുഖ്യാതിഥിയായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ പ്രീതിചന്ദ് റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ സെക്രട്ടറി ഡോ. ശബരീഷ് ജയകുമാർ മുഖ്യപ്രഭാഷണം നടത്തി. കരവാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജിഷാമുരളി വാർഡ് മെമ്പർ ജാസ്മിൻ മഞ്ചൂർ, പുനലൂർ ശബരിഗിരി സ്കൂൾ ഡയറക്ടർ അരുൺ ദിവാകർ, ശബരിഗിരി സ്കൂൾ മാനേജർ സുല ജയകുമാർ, രക്ഷകർത്തൃ പ്രതിനിധി ശ്രീജാ ശ്രീധർ തുടങ്ങിയവർ പ്രസംഗിച്ചു.