 
തഴവ: ഇന്ധനവില വർദ്ധനയിൽ പ്രതിഷേധിച്ച് കുലശേഖപുരം നീലികുളം ഏഴാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് നീലികുളം സദാനന്ദൻ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് കാട്ടൂർ നിസാർ അദ്ധ്യക്ഷനായി. വൈ.ഷാജഹാൻ, ഗ്രാമപഞ്ചായത്ത് അംഗം എസ്. ദീപക്, ശിവദാസ്, ബൂത്ത് പ്രസിഡന്റ് സക്കിർഹുസൈൻ,ബീനാവിക്രമൻ എന്നിവർ പങ്കടുത്തു.