sfi

കൊല്ലം: എസ്.എഫ്.ഐ ജില്ലാ സമ്മേളനത്തിന് കല്ലുംതാഴത്ത് തുടക്കമായി. പ്രതിനിധി സമ്മേളനം മുൻ അഖിലേന്ത്യാ പ്രസിഡന്റ് ഡോ. പി.കെ. ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഞ്ചുകൃഷ്ണ അദ്ധ്യക്ഷയായി. സ്വാഗതസംഘം ചെയർമാൻ എസ്. പ്രസാദ് സ്വാഗതം പറഞ്ഞു. അഞ്ചുകൃഷ്ണ, എസ്. സന്ദീപ് ലാൽ, ആര്യ പ്രസാദ്, നിഥിൻ, ലിഥിൻ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്. ഇന്ന് സമ്മേളനം സമാപിക്കും.