adv-
കേരള അഡ്വക്കേറ്റ് ക്ലാർക്ക് അസോ. നേതൃത്വത്തിൽ സിവിൽ സ്റ്റേഷനു മുന്നിൽ നടത്തിയ ധർണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയേൽ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കേരള അഡ്വക്കേറ്റ് ക്ലാർക്ക് അസോ. നേതൃത്വത്തിൽ ജില്ലയിലെ അഡ്വക്കേറ്റ് ക്ലാർക്കുമാർ പണിമുടക്കി. സിവിൽ സ്റ്റേഷനു മുന്നിൽ നടത്തിയ ധർണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയേൽ ഉദ്ഘാടനം ചെയ്തു. അസോ. ജില്ലാ പ്രസിഡന്റ് ആർ.ശശിധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഇ. ഷാനവാസ് ഖാൻ, അഡ്വ.പി. സജീവ് ബാബു, അഡ്വ.വിളയിൽ എ.രാജീവ്, പി.വി. ശിവൻ, അഡ്വ.കെ.പി. സജിനാഥ് എന്നിവർ സംസാരിച്ചു.