കൊല്ലം: ഇന്ധന വിലവർദ്ധനവിനെതിരെ വിലക്കയറ്റമില്ലാത്ത ഇന്ത്യ എന്ന മുദ്രാവാക്യവുമായി​ ജില്ലയിലെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും കുടുംബാംഗങ്ങളും പ്രതിഷേധിച്ചു. വീട്ടുമുറ്റങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും പാർട്ടി ഓഫീസുകളിലുമായിരുന്നു പ്രതിഷേധം. ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അദ്ദേഹത്തിന്റെ വസതിയിലും മറ്റു നേതാക്കൾ അവരവരുടെ വസതി​കളിലും പൊതുസ്ഥലങ്ങളിലും പ്രതിഷേധ സമരങ്ങൾ നടത്തി. ഡി.സി.സി ആസ്ഥാനത്ത് നടന്ന സമരത്തിന് നേതാക്കളായ എ.കെ.ഹഫീസ്, എസ്. വിപിനചന്ദ്രൻ, കൃഷ്ണവേണി ശർമ്മ, ബിജു പാരിപള്ളി, കോതേത്ത് ഭാസുരൻ, കെ.എം.റഷീദ് തുടങ്ങിയവർ നേത്യത്വം നൽകി​.