 
കരുനാഗപ്പള്ളി: കേന്ദ്ര സർക്കാരിന്റെ നയവിരുദ്ധ സമീപനത്തിനും ഇന്ധന, പാചകവാതക വിലവർദ്ധനവിനുമെതിരെ കോൺഗ്രസ് 134-ം നമ്പർ ബൂത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ യോഗം കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എൻ.അജയകുമാർ ഉദ്ഘാടനം ചെയ്തു. ബോബൻ ജി.നാഥ് അദ്ധ്യക്ഷത വഹിച്ചു. വി. ജയദേവൻ, എം.കെ. വിജയഭാനു, ബി.മോഹൻദാസ്, എൻ.സുഭാഷ് ബോസ്, പി.വി. ബാബു, പുന്നൂർ ശ്രീകുമാർ, ജി.സുന്ദരേശൻ, മോളി സുരേഷ്, വി.കെ. രാജേന്ദ്രൻ, പി .എ. താഹ, കെ.ശിവരാജൻ തുടങ്ങിയവർ സംസാരിച്ചു.