കൊല്ലം: കൊല്ലം കേന്ദ്രീകരിച്ച് ഗ്രാംഷി സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന അടിസ്ഥാനത്തിൽ 'ഫ്രീഡം മ്യൂസിക് ഫോർ സോഷ്യൽ ചെയ്‌ഞ്ച്' എന്ന പേരിൽ സംഘടന 3ന് ആരംഭിക്കും. ഫോക്‌ലോർ അക്കാഡമി ചെയർമാൻ സി.ജെ.കുട്ടപ്പൻ ഉദ്‌ഘാടനം ചെയ്യും. കൊല്ലം ജവഹർ ബാലഭവനിൽ നടക്കുന്ന പരിപാടിയിൽ ഫ്രീഡം മ്യൂസിക് പ്രസിഡന്റ് ടെന്നിസൺ നെൽസൺ അദ്ധ്യക്ഷത വഹിക്കും. പിന്നണി ഗായിക ആലീസ് ഉണ്ണിക്കൃഷ്ണൻ, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അഡ്വ.കെ.പി സജിനാഥ്‌, ഒ.അരുൺ കുമാർ, ഫ്രീഡം മ്യൂസിക് സെക്രട്ടറി എച്ച്.ഷാജു, ഫ്രീഡം മ്യൂസിക് പ്രോഗ്രാം കോ ഓർഡിനേറ്റർ ബി.ശശിധരൻ എന്നിവർ സംസാരിക്കും. ഫ്രീഡം മ്യൂസിക് ജനറൽ സെക്രട്ടറി ടി.ജി. ചന്ദ്രകുമാരി സ്വാഗതവും പ്രോഗ്രാം കോ ഓർഡിൻറ്റർ ബി.ശശികുമാർ നന്ദിയും പറയും.