കൊട്ടാരക്കര: പൊലീസിനെ ആക്രമിച്ച കേസിൽ അഞ്ച് പേരെ കൂടി ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 23ന് രാത്രി 10.30ഓടെപത്തടിയിലുള്ള വർക്ക് ഷോപ്പിന് മുന്നിൽ മദ്യപിച്ച് ബഹളം ഉണ്ടാക്കിയ സാമൂഹിക വിരുദ്ധരെ നിയന്ത്രിക്കാൻ എത്തിയ പൊലീസ് സംഘത്തിനെ നാല് പേർ ആക്രമിച്ചിരുന്നു. ആക്രമണത്തിൽ ഗ്രേഡ് എസ്. ഐ നിസാറുദ്ദീന് പരിക്കേറ്റിരുന്നു. രണ്ട് പ്രതികളെ അന്ന് തന്നെ സ്ഥലത്ത് വച്ച് അറസ്റ്റ് ചെയ്തിരുന്നു.ഒളിവിൽ പോയ പ്രതികളിൽ ഒരാളെയും പ്രതിക്ക് ഒളിത്താവളം ഒരുക്കിയ നാലുപേരെയും ഇന്നലെ അറസ്റ്റ് ചെയ്തു. ചടയമംഗലം നെട്ടേത്തറ റസീന മൻസിലിൽ അർഷാദ് (20), മണ്ണൂർ ചെറുക്കാട്ട് ചരുവിള വീട്ടിൽ റോബിൻ (27), പത്തടി തേമ്പാംവിള വീട്ടിൽ ഹജറത് നിസാമുദ്ദീൻ (30), പത്തടി വേങവിള വീട്ടിൽ നജ്മൽ (26), കരിമ്പിൻ കോണം തടത്തിൽ വിള വീട്ടിൽ മുണ്ടൻ വിപിൻ എന്ന് അറിയപ്പെടുന്ന വിപിൻ (41) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ ഈ കേസിൽ ഏഴ് പേർ റിമാൻഡിലായി. ഏരൂർ ഇൻസ്പെക്ടർ പ്രതാപചന്ദ്രൻ, എസ്. ഐ ശരലാൽ, ഗ്രേഡ് എസ്. ഐ. അബ്ദുൽ റഹീം, എ .എസ് ഐ ഉദയകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ബിജു താജുദ്ദീൻ, അനീഷ് മോൻ, അബീഷ്, അരുൺ, അനിൽകുമാർ എന്നിവർ ഉൾപ്പെട്ട പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.