കൊല്ലം: ചടയമംഗലം നിലമേലിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച 76 കാരനെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കൾ രാവിലെ ജോലിക്ക് പോകുന്നതിനാൽ മുത്ത രണ്ട് സഹോദരങ്ങൾ മാത്രമേ പെൺകുട്ടിക്കൊപ്പം വീട്ടിലുണ്ടാകാറുള്ളു.
ഇക്കാര്യം മനസിലാക്കിയ വൃദ്ധൻ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു. ഒരാഴ്ച മുമ്പ് തൊട്ടടുത്തുള്ള റബർ പുരയിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സ്വഭാവത്തിൽ വ്യതിയാനം കണ്ടതിനെ തുടർന്ന് രക്ഷിതാക്കൾ വിവരങ്ങൾ ചോദിച്ചെങ്കിലും പെൺകുട്ടി ആദ്യം ഒന്നും വെളിപ്പെടുത്തിയില്ല. രാത്രിയിൽ ഞെട്ടിയുണർന്ന് കരയുന്നതും പതിവായി. ഇതിനിടയിൽ പെൺകുട്ടി ബുധനാഴ്ച വിവരം രക്ഷിതാക്കളോട് പറഞ്ഞു. പീഡന വിവരം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് വൃദ്ധൻ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.
തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ വീട്ടിൽ നിന്ന് പൊലീസ് പിടികൂടി. ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.