xp

തഴവ: മരം കയറ്റ തൊഴിലാളി വീട്ടിലെ മരത്തിൽ നിന്ന് വീണ് മരിച്ചു. ആദിനാട് തെക്ക്, വിനോദ് ഭവനത്തിൽ ഭാർഗവനാണ് (67) മരിച്ചത്. ഇന്നലെ രാവിലെ 11 ഓടെയായിരുന്നു അപകടം. ഭാർഗവൻ ജോലി കഴിഞ്ഞ് വന്ന ശേഷം മാങ്ങ പറിക്കാൻവീട്ടിലെ മാവിൽ കയറുന്നതിനിടയിൽ വീഴുകയായിരുന്നു. ഉടൻ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ഓമന. മക്കൾ: വിനോദ്, വിശാൽ, വിനു. മരുമക്കൾ: രാജി, സൗമ്യ, തുഷാര.