തേവലക്കര: തേവലക്കര സ്വദേശി പാലയ്ക്കൽ പാർവതി മന്ദിരത്തിൽ (കരിമ്പിൻ തറയിൽ) ഗണേശ് കുമാർ (28) ദുബായിൽ നിര്യാതനായി. ജോലിക്ക് എത്തേണ്ട സമയമായിട്ടും കാണത്തതിനെ തുടർന്ന് സുഹൃത്തുക്കൾ റൂമിലെത്തിനോക്കുമ്പോൾ മരിച്ച് കിടക്കുകയായിരുന്നു. പാലയ്ക്കൽ പാർവതി മന്ദിരത്തിൽ പരേതനായ മോഹനൻപിള്ളയുടെയും രാജലക്ഷ്മിപിള്ളയുടെയും മകനാണ്. അവിവാഹിതനാണ്.