meeting
അതിരപ്പിള്ളിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധർണ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്യുന്നു.

അതിരപ്പിള്ളി: പഞ്ചായത്തിലെ അതിരൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. ഡി.സി.സി പ്രസിഡന്റ് ജോസ് വളളൂർ ഉദ്ഘാടനം ചെയ്തു. വി.വി. ജോർജ് അദ്ധ്യക്ഷനായി. ടി.എ. ആന്റോ, ദിലിക് ദിവാകരൻ, മുരളി ചക്കന്തറ, ബേബി.കെ.തോമസ്, കെ.എം. ജയചന്ദ്രൻ, മനു പോൾ, ഷാന്റി ജോസഫ്, പോൾ മുണ്ടാടൻ എന്നിവർ സംസാരിച്ചു.