sivarathri

തൃശൂർ : ശിവരാത്രി വ്രതമെടുത്ത് ശിവപഞ്ചാക്ഷരി മന്ത്രം ഉരുവിട്ട് ആയിരങ്ങൾ ശിവക്ഷേത്രങ്ങളിലെത്തി ദർശന പുണ്യം നേടി. വടക്കുന്നാഥ ക്ഷേത്രത്തിൽ ഇന്നലെ പുലർച്ചെ മുതൽ വലിയ തിരക്ക് അനുഭവപ്പെട്ടു. ദർശനത്തിനായി ഭക്തരുടെ നീണ്ട നിരയായിരുന്നു. രാവിലെ എഴിന് 1001 കതിനവെടികൾ മുഴങ്ങി. വൈകീട്ട് മൂന്നിന് മതിൽകത്ത് കൂത്ത്,വൈകീട്ട് ആറിന് ലക്ഷദീപം തെളിയിക്കൽ, ഒമ്പതിന് തായമ്പക എന്നിവ നടക്കും.
പുലർച്ചെ ഒന്നിന് തൃശൂർ പൂരത്തിൽ പങ്കെടുക്കുന്ന 10 ദേവീദേവന്മാർ അശോകേശ്വരം തേവരുടെ നായകത്വത്തിൽ വടക്കുന്നാഥനിൽ കൂട്ടിയെഴുന്നള്ളിപ്പിൽ പങ്കെടുക്കും. ക്ഷേത്ര ക്ഷേമ സമിതിയുടെ നേതൃത്വത്തിലായിരുന്നു ശിവരാത്രി ആഘോഷം. കൂർക്കഞ്ചേരി മാഹേശ്വര ക്ഷേത്രത്തിൽ രാവിലെ മുതൽ പ്രത്യേക ചടങ്ങുകൾ ആരംഭിച്ചു. ഒരാനപ്പുറത്ത് ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് നടന്നു. പഞ്ചവാദ്യം, മേളം എന്നിവ അകമ്പടിയായി. അശോകേശ്വരം ക്ഷേത്രത്തിൽ ശീവേലി എഴുന്നള്ളിപ്പിന് കിഴക്കൂട്ട് അനിയൻ മാരാരുടെ മേളം, കേളി, തായമ്പക, രാത്രി തിരുവമ്പാടി ഭഗവതിയുടെ അകമ്പടിയോടെ വടക്കുന്നാഥനിലേക്ക് എഴുന്നള്ളിപ്പ് എന്നിവയുണ്ടായി.

ഭ​ക്ത​ജ​നത്തിരക്കിൽ ഗുരുവായൂരിലെ ക്ഷേത്രങ്ങളും

ഗു​രു​വാ​യൂ​ർ​:​ ​ശി​വ​രാ​ത്രി​ ​ദി​ന​ത്തി​ൽ​ ​ദ​ർ​ശ​ന​ത്തി​ന് ​ശി​വ​ക്ഷേ​ത്ര​ങ്ങ​ളി​ൽ​ ​ഭ​ക്ത​ജ​ന​ ​തി​ര​ക്ക്.​ ​മ​മ്മി​യൂ​ർ​ ​മ​ഹാ​ദേ​വ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ശി​വ​രാ​ത്രി​ ​ദി​ന​ത്തി​ൽ​ ​ല​ക്ഷാ​ർ​ച്ച​ന,​ ​ഭ​സ്മാ​ഭി​ഷേ​കം,​ ​ശ്രീ​ഭൂ​ത​ബ​ലി​ ​എ​ഴു​ന്ന​ള്ളി​പ്പ് ​എ​ന്നീ​ ​ച​ട​ങ്ങു​ക​ൾ​ ​ന​ട​ന്നു.​ ​ക്ഷേ​ത്രം​ ​ത​ന്ത്രി​ ​ചേ​ന്നാ​സ് ​ദി​നേ​ശ​ൻ​ ​ന​മ്പൂ​തി​രി​പ്പാ​ടി​ന്റെ​ ​കാ​ർ​മി​ക​ത്വ​ത്തി​ലാ​യി​രു​ന്നു​ ​ച​ട​ങ്ങു​ക​ൾ.​ ​രാ​വി​ലെ​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​കാ​ക്ക​ശേ​രി​യു​ടെ​ ​ഭ​ക്തി​ ​പ്ര​ഭാ​ഷ​ണം,​ ​വൈ​കി​ട്ട് ​താ​യ​മ്പ​ക,​ ​ആ​ർ.​എ​ൽ.​വി​ ​ധ​ന്യ​ ​ക​ണ്ണ​ന്റെ​ ​ഭ​ര​ത​നാ​ട്യ​ ​ക​ച്ചേ​രി,​ ​രാ​ത്രി​ ​ഗു​രു​വാ​യൂ​ർ​ ​ദേ​വ​സ്വം​ ​ക​ലാ​നി​ല​യ​ത്തി​ന്റെ​ ​കൃ​ഷ്ണ​നാ​ട്ടം​ ​എ​ന്നി​വ​ ​അ​ര​ങ്ങേ​റി.​ ​ക്ഷേ​ത്ര​ത്തി​ൽ​ ​പ്ര​സാ​ദ​ ​ഊ​ട്ടി​ൽ​ ​ആ​യി​ര​ക്ക​ണ​ക്കി​ന് ​ഭ​ക്ത​ർ​ ​പ​ങ്കെ​ടു​ത്തു.​ ​ചൊ​വ്വ​ല്ലൂ​ർ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​മേ​ള​ത്തോ​ടെ​ ​ശി​വ​രാ​ത്രി​ ​എ​ഴു​ന്നെ​ള്ളി​പ്പ് ​ന​ട​ന്നു.​ ​നി​റ​മാ​ല​യും​ ​ചു​റ്റു​വി​ള​ക്കും​ ​കേ​ളി,​ ​താ​യ​മ്പ​ക​യും​ ​ഉ​ണ്ടാ​യി.​ ​ബ്ര​ഹ്മ​കു​ളം​ ​ക്ഷേ​ത്ര​ത്തി​ൽ​ ​തോ​ന്നൂ​ർ​ക്ക​ര​ ​മ​ണി​ക​ണ്ഠ​ൻ​ ​ന​യി​ച്ച​ ​പ​ഞ്ച​വാ​ദ്യം,​ ​ഗു​രു​വാ​യൂ​ർ​ ​ശ്യാ​മ​ള​ന്റെ​ ​മേ​ളം​ ​എ​ന്നി​വ​യോ​ടെ​ ​എ​ഴു​ന്നെ​ള്ളി​പ്പ്,​ ​രാ​ത്രി​ ​കേ​ളി,​ ​താ​യ​മ്പ​ക​ ​എ​ന്നി​വ​യു​ണ്ടാ​യി.​ ​പേ​ര​കം​ ​ശി​വ​ക്ഷേ​ത്ര​ത്തി​ൽ​ ​രാ​വി​ലെ​ ​നാ​ഗ​പൂ​ജ,​ ​ഉ​ച്ച​യ്ക്ക് ​എ​ഴു​ന്നെ​ള്ളി​പ്പ്,​ ​രാ​ത്രി​ ​താ​യ​മ്പ​ക​ ​എ​ന്നി​വ​യോ​ടെ​ ​ശി​വ​രാ​ത്രി​ ​ആ​ഘോ​ഷി​ച്ചു.