തൃശൂർ: ശിവരാത്രി ദിനത്തിൽ കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വടക്കുന്നാഥന് ചുറ്റും മഹാപരിക്രമ സംഘടിപ്പിച്ചു. ശ്രീമൂല സ്ഥാനത്ത് നിന്ന് ആരംഭിച്ച മഹാപരിക്രമയിൽ ആയിരത്തിലേറെ പേർ പങ്കെടുത്തു. ഹൈക്കോടതി ജസ്റ്റീസ് കെ. ഹരിപാൽ ഉദ്ഘാടനം ചെയ്തു. റിട്ട.മേജർ ജനറൽ പി.എസ്. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. സമിതി സംസ്ഥാന ഉപാദ്ധ്യക്ഷൻ വി.കെ. വിശ്വനാഥൻ ശിവരാത്രി സന്ദേശം നൽകി. ചെറുശേരി വിവേകാനന്ദ സേവാകേന്ദ്രം സ്വാമി പുരുഷോത്തമനന്ദ സരസ്വതി, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധാകരൻ, വി.എച്ച്.പി ജില്ലാ പ്രസിഡന്റ് മോഹൻ മേനോൻ, ശബരിമല അയ്യപ്പസേവാസമാജം സംസ്ഥാന ജനറൽ സെക്രട്ടറി കെ. അരവിന്ദാക്ഷൻ, ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് കെ. സതീഷ് ചന്ദ്രൻ, മേഖലാ പ്രസിഡന്റ് കെ. നന്ദകുമാർ, പി.ആർ.ഉണ്ണി, വി. മോഹനകൃഷ്ണൻ, മുരളി കോളങ്ങാട്ട്, അഡ്വ.എം. ഹരിദാസ്, എസ്.കല്ല്യാൺ കൃഷ്ണൻ, കെ.ആർ. ഗിരീശൻ, കെ.കെ. രാമൻ എന്നിവർ നേതൃത്വം നൽകി. ശ്രീമൂല സ്ഥാനത്ത് കുവള സമർപ്പണവും നടന്നു.