കയ്പമംഗലം: മതിലകം പള്ളിവളവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്ന് ബി.എം.എസ് യോഗം ചേർന്ന് ആവശ്യപ്പെട്ടു. മതിലകം പള്ളിവളവിലെ അനധികൃത പാർക്കിംഗ് മൂലം വാഹനങ്ങൾ മണിക്കൂറുകളോളം റോഡിൽ കിടക്കേണ്ട സ്ഥിതിയാണ്. അതിനാൽ വിഷയത്തിൽ ബന്ധപ്പെട്ട അധികാരികൾ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന് ബസ് തൊഴിലാളി സംഘ് കയ്പമംഗലം മേഖലാ കമ്മിറ്റി യോഗം ആവശ്യപെട്ടു. മേഖലാ പ്രസിഡന്റ് കെ. ഹരീഷ് അദ്ധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ബി. ജയശങ്കർ, മേഖലാ സെക്രട്ടറി ലിജോയ്, ശ്രീവാസ്, ബൈജു, മൈക്കിൾ എന്നിവർ പങ്കെടുത്തു.