കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം നെൽപ്പണി തോടിന് സമാന്തരമായ നടവഴി വീതി കൂട്ടി സഞ്ചാരയോഗ്യമാക്കണമെന്ന് സി.പി.ഐ ഉല്ലാസ് വളവ് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.കെ. അറുമുഖൻ അദ്ധ്യക്ഷനായി. അഡ്വ. എ.ഡി. സുദർശനൻ, സി.കെ. ശ്രീരാജ്, പി.ആർ. രാജേന്ദ്രൻ, വി.കെ. സുധീർ എന്നിവർ സംസാരിച്ചു. സെക്രട്ടറിയായി എം.ആർ. സുധീറിനെയും അസി. സെക്രട്ടറിയായി സതീഷ് ബാബുവിനെയും തിരഞ്ഞെടുത്തു.