വടക്കാഞ്ചേരി: മുള്ളൂർക്കര ഇരുന്നിലംകോട് മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ദിനത്തിൽ ഭക്തർ 108 തവണ പഞ്ചാക്ഷരി മന്ത്രജപം സമർപ്പിച്ചു. രാവിലെ വാകചാർത്തലോടെ ചടങ്ങുകൾ ആരംഭിച്ചു. മലർ നിവേദ്യം, രുദ്രാഭിഷേകം, വഴിപാട് സമർപ്പണം, ഉച്ചപൂജ, മേളം, ഗിരിപ്രദക്ഷിണം, മുനിയറ പ്രദക്ഷിണം, മുനിയറയിൽ മഹാ നിവേദ്യം, പ്രസാദ വിതരണം, ഇരുന്നിലംകോട് ഭജന സമിതിയുടെ ഭജന, ഭക്തരുടെ പഞ്ചാക്ഷരി മന്ത്രജപം, നെയ്യഭിഷേകം, തേൻ അഭിഷേകം, പാൽ അഭിഷേകം, തൈര് അഭിഷേകം, ഇളനീർ അഭിഷേകം, മഹാമൃത്യുജ്ഞയ ഹോമം എന്നിവ നടന്നു.