കൊടുങ്ങല്ലൂർ: ശിവരാത്രിയോടനുബന്ധിച്ച് കൊടുങ്ങല്ലൂരിൽ നിന്ന് ആലുവ മണപ്പുറത്തേയ്ക്ക് കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക സർവീസുകൾ ആരംഭിച്ചു. നഗരസഭ ചെയർപേഴ്‌സൺ എം.യു. ഷിനിജ ഫ്‌ളാഗ് ഓഫ് ചെയ്തു. മാള എ.ടി.ഒ കെ.ജെ. സുനിൽ അദ്ധ്യക്ഷനായി. പ്രതിപക്ഷ നേതാവ് ടി.വി. സജീവൻ, കൗൺസിലർമാരായ വി.എം. ജോണി, ടി.ഡി. വെങ്കിടേശ്വരൻ എന്നിവർ സംസാരിച്ചു. തെക്കേ മൈതാനിയിൽ നിന്നാണ് സർവീസ് ആരംഭിച്ചത്. ബുധനാഴ്ച പുലർച്ചെ വരെ 17 ബസുകളാണ് സർവീസ് നടത്തുക. എട്ട് ഫാസ്റ്റ് പാസഞ്ചറും കൊടുങ്ങല്ലൂർ ഡിപ്പോയിൽ നിന്നുള്ള ഒമ്പത് ഓർഡിനറി ബസുകളുമാണ് സർവീസ് നടത്തുന്നത്. ഉത്സവകാല യാത്രാനിരക്കാണ് ഏർപ്പെടുത്തിയിട്ടുള്ളത്.