prethishetham

ഗാന്ധിയൻ കളക്ടീവ് ജില്ലാ കമ്മിറ്റി കൊടുങ്ങല്ലൂരിൽ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം എഴുത്തുകാരൻ പി.എൻ. ഗോപീകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: ഗാന്ധി പ്രതിമകൾ തകർക്കുകയും ഗാന്ധിയൻ പൈതൃകങ്ങൾക്ക് നേരെ ആക്രമണം നടത്തുകയും ചെയ്യുന്ന ഫാസിസ്റ്റ് ഭീകരത രാജ്യത്തെ അപകടത്തിലേക്കും വലിയ ദുരന്തത്തിലേക്കും നയിക്കുമെന്ന് എഴുത്തുകാരനും കവിയുമായ പി.എൻ. ഗോപീകൃഷ്ണൻ. ഗാന്ധി പ്രതിമകൾക്ക് നേരെ രാജ്യവ്യാപകമായി നടക്കുന്ന ആക്രമണത്തിനെതിരെ ഗാന്ധിയൻ കളക്ടീവ് ജില്ലാ കമ്മിറ്റി കൊടുങ്ങല്ലൂരിൽ സംഘടിപ്പിച്ച
പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദേശീയ കർഷക സമരത്തിന്റെ കോ- ഓർഡിനേറ്ററായിരുന്ന കെ.വി. ബിജു മുഖ്യപ്രഭാഷണം നടത്തി. ഗാന്ധിയൻ കളക്ടീവ് സംസ്ഥാന വൈസ് ചെയർമാൻ ഇസാബിൻ അബ്ദുൾ കരിം അദ്ധ്യക്ഷനായി. ഇ.കെ. സോമൻ, പ്രൊഫ: സി.ജി. ചെന്താമരാക്ഷൻ, സി.എസ്. തിലകൻ, പ്രൊഫ: പി.കെ. നൂറുദ്ദീൻ, കെ.കെ. കുഞ്ഞുമൊയ്തീൻ, സി.പി. തമ്പി തുടങ്ങിയവർ പ്രസംഗിച്ചു.