കല്ലൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ 50 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി ചാലക്കുടി എം.എൽ.എ സനീഷ്‌കുമാർ ജോസഫിന്റെയും സുമസുകളുടെയും ഇടപെടലിനെതുടർന്ന് വട്ടക്കുഴി വീട്ടിൽ ആനിക്കും കുടുംബത്തിനുമായി പാലക്കപറമ്പിൽ നിർമ്മിച്ച വീടിന്റെ താക്കോൽദാനം നടത്തി. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല താക്കോൽദാനം നിർവഹിച്ചു. ചാലക്കുടി എം.എൽ.എ സനിഷ്‌കുമാർ ജോസഫ് അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് ജോസഫ് വള്ളൂർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിനി ഡെന്നി പോൾസൺ തെക്കുംപ്പീടിക, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.