കല്ലൂർ: തൃക്കൂർ പഞ്ചായത്ത് പ്രസിഡന്റ് മോഹനൻ തൊഴുക്കാട് രാജിവച്ചു. കോൺഗ്രസിലെ ധാരണ അനുസരിച്ച് ആദ്യ ഊഴമായി മോഹനൻ തൊഴുക്കാടിന് ഒന്നര വർഷം ആണ് നൽകിയിരുന്നത്. എന്നാൽ പാർട്ടി അനുവദിച്ച കാലാവധി തികയ്ക്കുന്നതിനു മുമ്പുള്ള രാജി നേതൃത്വം സമ്മർദ്ദം ചൊലുത്തിയത് മൂലമാണെന്ന് പറയപ്പെടുന്നു. പഞ്ചായത്തിലെ മറ്റ് അംഗങ്ങൾ പോലും രാജിക്കത്ത് കൊടുക്കുന്നതിന് മുമ്പ് അറിഞ്ഞിരുന്നില്ല.