തൃശൂർ: സ്‌കൂൾ വിദ്യാർത്ഥികൾക്കായി നെഹ്‌റു ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന നെഹ്‌റു സൂപ്പർ ലീഗ് 3, 4, 5 തീയതികളിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. പാമ്പാടി നെഹ്‌റു കോളേജിലും ലക്കിടി ജവഹർലാൽ കോളേജ് ക്യാമ്പസിലുമാണ് മത്സരം. ഫുട്ബാൾ, ഖൊഖൊ, ചെസ് എന്നീ മത്സരങ്ങളാണ് നടക്കുക. ഇന്ന് രാവിലെ പത്തിന് മുൻ ഇന്ത്യൻ ഗോൾകീപ്പർ ബാദുഷ ഉദ്ഘാടനം ചെയ്യും. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നായി അമ്പതോളം പേർ പങ്കെടുക്കും. ചെയർമാൻ ഡോ.പി. കൃഷ്ണദാസ് സമ്മാനദാനം നിർവഹിക്കും. പത്രസമ്മേളനത്തിൽ ഡോ. രാധകൃഷ്ണൻ, ഡോ. ഗോവിന്ദൻകുട്ടി, എ.ആർ. രാജേഷ് എന്നിവർ പങ്കെടുത്തു.