തൃശൂർ: കൊവിഡിനെ തുടർന്ന് പ്രതിസന്ധിയിലകപ്പെട്ട കലാകാരൻമാർക്ക് സഹായം എത്തിക്കാൻ സർക്കാർ തയ്യാറകണമെന്ന് ഇൻഡിപെഡന്റ് ആർട്‌സ് ടീം ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഈ മേഖലകളിൽ ഉള്ളവർക്ക് പലിശരഹിത വായ്പ അനുവദിക്കണമെന്നും ഇവർ പറഞ്ഞു. മുവായിരത്തിലധികം അംഗങ്ങളുള്ള സംഘടനയുടെ ലോഗോ പ്രകാശനം കലാമണ്ഡലം ക്ഷേമവതി തൃശൂരിൽ നിർവഹിച്ചു. പത്രസമ്മേളനത്തിൽ പ്രസിഡന്റ് കലാമണ്ഡലം ജോൺ, സെക്രട്ടറി തിരൂർ വിശ്വൻ, ട്രഷറർ ഡോ.വി.എസ്. പ്രവിത, കലാമണ്ഡലം പരമേശ്വരൻ, കലാമണ്ഡലം അജിതാ രവികുമാർ എന്നിവർ പങ്കെടുത്തു.