തൃശൂർ: 2021- 2022 സാമ്പത്തിക വർഷത്തിൽ ജില്ലയിലെ 100 ശതമാനം കെട്ടിട നികുതി പിരിച്ച ആദ്യ പഞ്ചായത്തെന്ന നേട്ടം സ്വന്തമാക്കി വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത്. സാമ്പത്തിക വർഷം അവസാനിക്കുന്നതിന് ഒരുമാസം മുമ്പേ 61,34,498 രൂപ പിരിച്ചെടുത്താണ് ഈ നേട്ടം സ്വന്തമാക്കിയത്. ഫെബ്രുവരി മാസം നികുതി പിരിവ് പൂർത്തീകരിച്ച ജില്ലയിലെ ആദ്യത്തേതും സംസ്ഥാനത്തെ നാലാമത്തേതുമായ പഞ്ചായത്താണ് വെള്ളാങ്ങല്ലൂർ.