പെരിങ്ങോട്ടുകര: ചെമ്മാപ്പിള്ളി ആനേശ്വരം ക്ഷേത്രത്തിൽ ശിവരാത്രിയോടനുബന്ധിച്ച് കലാപരിപാടികൾ അനൗൺസ് ചെയ്യുന്നതിനിടെ ബി.എം.എസ് മേഖലാ സെക്രട്ടറിക്ക് മർദ്ദനമേറ്റു. എറാട്ട് പ്രഭാകരൻ മകൻ ഇ.പി. ഗിരീഷിനാണ് മർദ്ദനമേറ്റത്. ഗിരീഷിനെ തൃശൂരില സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.എസ്.ടി എംപ്ലോയീസ് സംഘ് ജില്ലാ ജോ. സെക്രട്ടറി കൂടിയാണ് ഗിരീഷ്. അന്തിക്കാട് പൊലീസിൽ പരാതി നൽകി.