പൂരത്തിനെത്തിയവർക്ക് യുവാക്കളുടെ കൂട്ടായ്മ ഭക്ഷണം വിതരണം ചെയ്യുന്നു.
വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരത്തിനെത്തിയ അഗതികൾക്കും അശരണർക്കും അന്നം വിളമ്പി യുവാക്കളുടെ കൂട്ടായ്മ മാതൃകയായി. ഉത്രാളിക്കാവ് പൂരം എങ്കക്കാട് ദേശത്തിന്റെ ജോയിന്റ് കൺവീനറും പൊതു പ്രവർത്തകനുമായ മനോജ് കടമ്പാട്ടിന്റെ നേതൃത്വത്തിൽ പ്രശാന്ത് കോക്കൂരി, പരമേശ്വരൻ മണലിത്തറ, രാജൻ അമരവളപ്പിൽ, ബിജു ചിറ്റിലപ്പള്ളി, സ്റ്റീവ് തെറ്റയിൽ, മണികണ്ഠൻ പുഞ്ചായിൽ, മധു കടമ്പാട്ട് എന്നിവരടങ്ങുന്ന യുവാക്കളുടെ കൂട്ടായ്മയാണ് പൂരത്തിനെത്തി വിശന്നു വലയുന്നവർക്കായി, ഭക്ഷണപ്പൊതികളും ദാഹജലവും വിതരണം ചെയ്തത്. പൂരത്തലേന്ന് മുതൽ ഇതിനായുള്ള ഒരുക്കങ്ങൾ ചെയ്തശേഷം ഇവർ തന്നെ പാചകം ചെയ്താണ് ഭക്ഷണം വാഹനങ്ങളിൽ പൂരപ്പറമ്പിൽ എത്തിച്ചത്. നൂറുക്കണക്കിനാളുകൾക്ക് കൂട്ടായ്മ ഭക്ഷണം വിതരണം ചെയ്തു. അടുത്ത വർഷം പൂരപറമ്പിൽ വച്ചു തന്നെ ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യുമെന്ന് യുവാക്കളുടെ കൂട്ടായ്മ അറിയിച്ചു.