sivarathri

കൂടപ്പുഴ ആറാട്ടുകടവിൽ നടന്ന ബലിതർപ്പണം.

ചാലക്കുടി: കൂടപ്പുഴ ശിവ, വിഷ്ണു ക്ഷേത്രത്തിൽ ശിവാരാത്രി ആഘോഷിച്ചു. ആറാട്ടുകടവിൽ നടന്ന ബലിതർപ്പണത്തിൽ ആയിരങ്ങൾ പങ്കെടുത്തു. ശിവ, വിഷ്ണു ക്ഷേത്ര സമതിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. ചൊവ്വാഴ്ച പുലർച്ചെ മുതൽ തുടങ്ങിയ പിതൃ നമസ്‌കാരം രാവിലെ പത്തു മണിവരെ നീണ്ടു. രാവിലെ ആറു മുതൽ അഭൂതപൂർവമായ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. തിക്കും തിരക്കും നിയന്ത്രക്കാൻ നിരവധി പൊലീസുകാരുമുണ്ടായി. കഴിഞ്ഞ വർഷം കൊവിഡ് ഭീതിയിൽ ശിവരാത്രിയോടനുബന്ധിച്ച ബലി തർപ്പണം നടന്നില്ല. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇക്കുറി ബലിയിടാനെത്തുന്നവരിൽ നിന്നും പണം ഈടാക്കിയില്ല.