1

പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ കലാമണ്ഡലം കൂത്തമ്പലത്തിനു മുന്നിൽ നടത്തിയ നൃത്ത പ്രകടനം.

ചെറുതുരുത്തി: കേരള കലാമണ്ഡലത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പും കരിയർ ഗൈഡൻസും അഡോളസ്റ്റ് കൗൺസിലിംഗ് സെല്ലും കലാമണ്ഡലം നൃത്ത വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച സിത്താർ 2022 നൃത്യതി കലാപഠന ക്യാമ്പ് ഇന്ന് സമാപിക്കും. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 42 വിദ്യാർത്ഥികളാണ് ഇന്ന് കലാമണ്ഡലം കൂത്തമ്പലത്തിൽ വച്ച് അവതരണം നടത്തുക. കലാമണ്ഡലം നൃത്ത വിഭാഗം മേധാവി കലാമണ്ഡലം സംഗീത പ്രസാദാണ് നേതൃത്വം നൽകുന്നത്. അദ്ധ്യാപകരായ കലാമണ്ഡലം രജിത രവി, കൃഷ്ണപ്രിയ, രേവതി, ലതിക എന്നിവർ ചേർന്ന് ചിട്ടപ്പെടുത്തിയ മോഹിനിയാട്ടം, ഭരതനാട്യം എന്നിവയാണ് അവതരിപ്പിക്കുക.