കുന്നംകുളം: നിർമ്മാണം നിലച്ച് ഒരു വർഷം പിന്നിടാറായ കേച്ചേരി പാലത്തിന്റെ നിർമ്മാണ പ്രവൃത്തി പുനരാരംഭിക്കുന്നു. മുരളി പെരുനെല്ലി എം.എൽ.എ നടത്തിയ ഇടപെടലിനെത്തുടർന്നാണ് പാലം നിർമ്മാണം പുനരാരംഭിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെയും കാരറുകാരന്റെയും അനാസ്ഥയെ തുടർന്നാണ് ഒന്നര വർഷം മുൻപ് കേച്ചേരി പാലത്തിന്റെ നിർമ്മാണം നിലച്ചത്. മൂന്ന് വർഷത്തോളമായി കേച്ചേരി പാലത്തിന്റെ നിർമ്മാണം ആരംഭിച്ചിട്ട്. ഇതുവരെയായി പാലത്തിന്റെ അമ്പത് ശതമാനം പ്രവൃത്തി പോലും പൂർത്തീകരിക്കാനായിട്ടില്ല. പൊതുമരാമത്ത് വകുപ്പിന്റെയും കാരാറുകാരന്റെയും നിസംഗതയെക്കുറിച്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ട മുരളി പെരുനെല്ലി എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണ് നിർമ്മാണം പുനരാരംഭിക്കാനുള്ള പ്രവൃത്തികൾ ആരംഭിച്ചിരിക്കുന്നത്.