പാവറട്ടി: സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിൽ 'പറവകൾക്കൊരു പാനപാത്രം 'പദ്ധതി ഉദ്ഘാടനം ചെയ്തു. ജൂനിയർ റെഡ്‌ക്രോസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആകാശപ്പറവകൾക്ക് കഠിന വേനലിൽ ദാഹജലം നൽകുന്ന പ്രവർത്തനം പ്രധാന അദ്ധ്യാപകൻ പി.എഫ്. ജോസ് ഉദ്ഘാടനം ചെയ്തു. മാനേജർ പ്രതിനിധി ഫാ.സിജേഷ് വാതുക്കാടൻ, സ്റ്റാഫ് സെക്രട്ടറി സജിത്ത് ജോർജ്ജ് തട്ടിൽ എന്നിവർ സംസാരിച്ചു. ജെ.ആർ.സി കൗൺസിലേഴ്‌സ് കെ.എം. ഷിൻസി, കെ.എസ്. ജാൻസി, പി.ജെ. മിനി എന്നിവർ നേതൃത്വം നൽകി.