കൊരട്ടി: മണ്ണിട്ട് നികത്തൽ നടന്ന ചിറങ്ങര നീരോലിപ്പാടം ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ സന്ദർശിച്ചു. നെൽവയൽ അനധികൃതമായി മണ്ണടിച്ച് നികത്താൻ അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.എ. രാമകൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം ലീലാ സുബ്രഹ്മണ്യൻ, വർഗീസ് പയ്യപ്പിള്ളി, ഗ്രേസി സ്‌കറിയ, ഫിൻസോ തങ്കച്ചൻ, പി.പി. സുബ്രഹ്മണ്യൻ, കെ.എ. ദേവസി, തോമസ് ഇടശേരി എന്നിവരും സ്ഥലത്തെത്തിയിരുന്നു.