പുതുക്കാട്: രാപ്പാൾ വാതിൽമാടം ഭഗവതി ക്ഷേത്രം ആറാട്ടുകടവിൽ നിരവധി വിശ്വാസികൾ ശിവരാത്രി വാവുബലി തർപ്പണം നടത്തി. നെടുന്തോൾ ഇല്ലത്ത് നാരായണൻ ഇളയത്, മുളങ്ങ് എടക്കാട്ടിൽ വിഷ്ണു ശാന്തി എന്നിവർ നേതൃത്വം നൽകി. ബലി തർപ്പണത്തിനെത്തിയവർക്ക് നാട്ടുകാരുടെ കൂട്ടായ്മയിൽ ലഘുഭക്ഷണം വിതരണം ചെയ്തു. ചെമ്പൂച്ചിറ മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രിയോടനുബന്ധിച്ച് നടത്തിയ ബലിതർപ്പണ ക്രിയകൾക്ക് മേൽശാന്തി സലേഷ് കുമാർ, കീഴ്ശാന്തി വിഷ്ണു എന്നിവർ കാർമ്മികത്വം വഹിച്ചു.